Rape case: Kottayam DySP Suspended

കോട്ടയം: വീട്ടമ്മയെ ക്വോര്‍ട്ടേഴ്‌സില്‍ വിളിച്ചു വരുത്തി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ആരോപണ വിധേയനായ കോട്ടയം ഡിവൈഎസ്പി ടി.എ ആന്റണിയെ സസ്‌പെന്‍ഡ് ചെയ്തു. കോട്ടയം എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് ഐജി എം.ആര്‍. അജിത്ത് കുമാറാണ് നടപടി സ്വീകരിച്ചത്.

കോട്ടയം ചാമംപതാല്‍ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ നേരത്തെ കോട്ടയം ഈസ്റ്റ് പൊലീസ് കേസ് എടുത്തിരുന്നു. തന്നെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് വീട്ടമ്മ പരാതി നല്‍കിയിരുന്നത്. 2011ലാണ് ടി.എ. ആന്റണിക്ക് ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം ലഭിച്ചത്.

ടി.എ. ആന്റണിയെ സസ്‌പെന്‍ഡ് ചെയ്ത സാഹചര്യത്തില്‍ കോട്ടയത്തിന്റെ ചുമതല ഇപ്പോള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡിവൈഎസ്പിക്ക് കൈമാറിയിരിക്കുകയാണ്.

Top