ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗില്‍ 16 വയസുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍.
ശിവപ്രസാദ്(33), അരുണ്‍ യാദവ്(36), കമലേഷ്(28) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. പീഡനം തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ സംഘം മര്‍ദ്ദിച്ചിരുന്നു.
ഹൈദര്‍പുരിലെ പാര്‍ക്കില്‍ ആണ്‍സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെയാണ് സംഘം കൂട്ടമാനഭംഗത്തിന് ഇരയാക്കിയത്.