പേരാവൂര്‍ (കണ്ണൂര്‍): വൈദികന് പീഡിപ്പിച്ച പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ മൂന്ന് മുതല്‍ അഞ്ചു വരെ പ്രതികളായവര്‍ പോലീസില്‍ കീഴടങ്ങി.
പേരാവൂര്‍ സി.ഐ.എന്‍ സുനില്‍കുമാര്‍ മുന്‍പാകെ പ്രതികളായ തൊക്കിലങ്ങാടി ക്രിസ്തുരാജ ആസ്പത്രിയിലെ ഡോ.സിസ്റ്റര്‍ ടെസ്സി ജോസ്, ഡോ: ഹൈദരാലി, സിസ്റ്റര്‍.ആന്‍സി മാത്യു എന്നിവരാണ് കീഴടങ്ങിയത്.
ഇവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും.
ആറും ഏഴും പ്രതികളായ വയനാട് ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ്മരിയ, ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസി കോണ്‍ വെന്റിലെ സിസ്റ്റര്‍ അനീറ്റ എന്നിവരാണ് ഇനി അറസ്റ്റിലാകാനുള്ളത്.