തിരുവനന്തപുരം: ബിജെപി നേതാവ് പ്രതിയായ പാലത്തായി പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ ജി എസ് ശ്രീജിത്താണ് ഇക്കാര്യം അറിയിച്ചത്.
ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ്, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം തയ്യാറാക്കിയത്. കേസില്‍ പോക്‌സോ നിയമപ്രകാരമുളള അന്വേഷണം തുടരും. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ ആവശ്യമെങ്കില്‍ വീണ്ടും കുറ്റപത്രം തയ്യാറാക്കി സമര്‍പ്പിക്കും.