പീഡനക്കേസ്; അറസ്റ്റിലായ മുന്‍ ഇമാമിനെ ഈ മാസം 15 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ് ചെയ്ത മുന്‍ ഇമാം ഷെഫീക് ഖാസിമിയെ ഈ മാസം 15 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇയാളെ തിരുവനന്തപുരം പോക്‌സോ കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്.

തെളിവെടുക്കുന്നതിന് ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. എന്നാല്‍ കോടതി നാല് ദിവസത്തെ കസ്റ്റഡി അനുവദിച്ചു.

കേസില്‍ അറസ്റ്റിലായ മുന്‍ ഇമാം ഷെഫീക് ഖാസിമി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞിരുന്നു. വീട്ടില്‍ വിടാമെന്ന് പറഞ്ഞാണ് പഠിക്കുന്ന സ്ഥാപനത്തില്‍ നിന്ന് കുട്ടിയെ കാറില്‍ കയറ്റിയതെന്നും ഷെഫീക്ക് ഖാസ്മി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പേപ്പാറയിലുള്ള വനത്തിനോട് ചേര്‍ന്നുള്ള പ്രദേശത്തു കൊണ്ടുപോയി. ഇവിടെ വച്ച് വാഹനത്തിനുള്ളില്‍ കുട്ടിയെ കണ്ട സ്ത്രീകള്‍ പ്രശ്‌നമുണ്ടാക്കിയപ്പോള്‍ രക്ഷപ്പെട്ടുവെന്നും പ്രതി മൊഴി നല്‍കിയിരുന്നു.

Top