പീഡനക്കേസ്; സ്വയം പ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പുവിന്റെ മകന്‍ കുറ്റക്കാരനെന്ന് കോടതി

സൂറത്ത്: പീഡനക്കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ആസാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

ആസാറാം ബാപ്പുവിന്റെ ആശ്രമത്തില്‍ വെച്ച് സഹോദരങ്ങളായ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ സൂറത്ത് കോടതിയുടേതാണ് വിധി ഏപ്രില്‍ 30-ന് ശിക്ഷ വിധിക്കും.

2013-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹരിയാനയിലെ കുരുക്ഷേത്രക്ക് സമീപം പിപ്‌ലിയില്‍ ആസാറാം ബാപ്പുവിന്റെ ആശ്രമത്തില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് സഹോദരങ്ങളായ രണ്ട് പെണ്‍കുട്ടികളാണ് പരാതി നല്‍കിയത്.

2002-2005 കാലയളവില്‍ ആശ്രമത്തില്‍ താമസിക്കുമ്പോള്‍ പീഡിപ്പിക്കപ്പെട്ടതായാണ് പരാതിയില്‍ പറയുന്നത്. 1997നു 2006നും ഇടയ്ക്ക് അഹമ്മദാബാദിന് പുറത്തുള്ള ആശ്രമത്തില്‍ വെച്ച് ആസാറാം ബാപ്പു പീഡിപ്പിച്ചെന്നും പെണ്‍കുട്ടികളില്‍ മുതിര്‍ന്നയാള്‍ മൊഴി നല്‍കിയിരുന്നു.

Top