മകളെ പീഡിപ്പിച്ചു, മകനെ ബലംപ്രയോഗത്തിലൂടെ സുന്നത്ത് ചെയ്യിപ്പിച്ചു; പരാതിയുമായി യുവതി

ജയ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്നും മകനെ ബലംപ്രയോഗത്തിലൂടെ സുന്നത്ത് ചെയ്യിപ്പിച്ചെന്നും പരാതി. ജോധ്പൂരിലാണ് പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചത്.

ഫത്തേഹ് ഖാന്‍ എന്നയാള്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. ഇയാള്‍ കുറച്ചുമാസങ്ങളായി തന്നെയും ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതി പറയുന്നു.

പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ചു. പന്തണ്ടുവയസുള്ള മകനെ ബലംപ്രയോഗിച്ച് സുന്നത്ത് ചെയ്യിപ്പിച്ചു മതംമാറ്റി, യുവതി പരാതിയില്‍ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Top