മുതുവിള: അമ്മയെയും കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരന്‍ മുതുവിള സലാ നിവാസില്‍ റിജു (35), ഇയാളുടെ മാതാവ് സുശീല (65), സഹോദരി ബിന്ദു (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. റിജുവിന്റെ ഭാര്യ മിതൃമ്മല മാടന്‍കാവ് പാര്‍പ്പിടത്തില്‍ പരേതനായ സത്യശീലന്റെയും ഷീലയുടെയും മകള്‍ അഞ്ജു (26), ഒന്‍പതു മാസം പ്രായമുള്ള മകന്‍ മാധവ് കൃഷ്ണ എന്നിവരെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജൂലൈ 28ന് വൈകിട്ട് മൂന്നിനു മിതൃമ്മലയിലെ കുടുംബ വീട്ടിലെ കിണറ്റിലാണ് അഞ്ജുവിനെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയുടെ ദേഹത്ത് ഷാള്‍ ഉപയോഗിച്ചു ചേര്‍ത്തുകെട്ടിയ നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു കാണിച്ചു ബന്ധുക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി പൊലീസ് കേസെടുത്തു.