ന്യൂഡല്‍ഹി: യുവതിയെ പീഡിപ്പിച്ച കേസില്‍ അമ്മാവനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ 23കാരി നല്‍കിയ പരാതിയില്‍ യുവതിയുടെ അമ്മാവനെയാണ് ഡല്‍ഹി നരേല പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നാല് വര്‍ഷമായി അമ്മാവന്‍ തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി പരാതി നല്‍കിയത്. ദോഷമകറ്റാനെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ദോഷം മാറ്റിയില്ലെങ്കില്‍ പിതാവ് മരണപ്പെടുമെന്നും ഇയാള്‍ പറഞ്ഞിരുന്നു. നാല് വര്‍ഷമായി പീഡനം സഹിച്ച യുവതിയെ വിവാഹത്തിന് ശേഷവും പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.
പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ പിടികൂടിയെന്നും, പീഡനത്തിനിരയായ യുവതിക്ക് കൗണ്‍സിലിങ് നല്‍കാനായി ഡല്‍ഹി വനിതാകമ്മീഷനെ ബന്ധപ്പെട്ടിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.