ലക്‌നൗ: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ബൈക്കില്‍ ലിഫ്റ്റ് നല്‍കിയ ശേഷം യുവതിയെ ബലാത്സംഗത്തിനിരയാക്കി. മുസഫര്‍നഗറിലെ ബുദാനയില്‍ രാത്രി ബസ് കാത്തു നിന്ന യുവതിക്ക് ലിഫ്റ്റ് നല്‍കിയ ശേഷം മൂന്ന് പേര്‍ ചേര്‍ന്ന് പീഡനത്തിനിരയാക്കുകയായിരുന്നു. ബുദാനയില്‍ നിന്നും ഭുഗാനയിലേക്ക് വരികയായിരുന്നു യുവതി.
യുവതിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ ഇവര്‍ ബുദാനയിലെ വനമേഖലയിലേക്ക് ബലമായി പിടിച്ചുകൊണ്ടു പോയി പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് ബൈക്കുകളില്‍ എത്തിയ സംഘമാണ് യുവതിയെ പീഡനത്തിനിരയാക്കിയത്.