ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഫ്രഞ്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. സ്‌കൂള്‍ എക്‌സ്‌ചേഞ്ച് പദ്ധതിയിലൂടെ ഇന്ത്യയിലെത്തിയ പതിനാറുകാരിയെയാണ് പീഡിപ്പിച്ചത്.
ഇന്ത്യയിൽ എത്തിയ പെൺകുട്ടിയെ സുഹൃത്തിന്റെ പിതാവ് പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ ഡൽഹി പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സ്‌കൂൾ എക്‌സ്‌ചേഞ്ച് പദ്ധതിയുടെ ഭാഗമായി സുഹൃത്തിന്റെ വീട്ടിലാണ് പെൺകുട്ടി താമസിച്ചിരുന്നത്.
ഡൽഹിയിലെ നേബ് സറായിൽ ഒക്ടോബർ 18നാണ് സംഭവം നടന്നത്. പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് ഇയാൾക്കെതിരെ കേസെടുത്തതെന്ന് ജോയിന്റ് കമ്മീഷണർ ദേവേഷ് ശ്രീവാസ്തവ പറഞ്ഞു. മുറിയിൽ താൻ ഒറ്റയ്ക്കായിരുന്ന സമയത്താണ് അതിക്രമം നടന്നതെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. പെൺകുട്ടി സുഹൃത്തുക്കളോട് ഇക്കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്തായത്.