മംഗളൂരു: കാമുകനെ കെട്ടിയിട്ടതിന് ശേഷം യുവതിയെ മാനഭംഗത്തിനിരയാക്കിയ ആറംഗസംഘം അറസ്റ്റില്‍. മംഗളൂരുവിലെ തോട്ടബങ്കര അലിവെ ബാഗിലു ബീച്ചില്‍ വെച്ചാണ് സംഭവം ഉണ്ടായത്.
ബണ്ട്വാള്‍ സ്വദേശിനിയെയാണ് ആറംഗ സംഘം പീഡിപ്പിച്ചത്. തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരുള്‍പ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നത് നവംബര്‍ 18നായിരുന്നുവെങ്കിലും ഭയം കൊണ്ട് യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല.
സംഭവം നടന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ബീച്ചില്‍ മാനഭംഗം നടന്നതായി നാട്ടുകാരുടെ ഇടയിലുണ്ടായ ചില അഭ്യൂഹങ്ങളെ തുടര്‍ന്ന് പൊലീസ് സ്വമേധയാ അന്വേഷണം നടത്തുകയായിരുന്നു. പൊലീസ് അന്വേഷണത്തിനൊടുവില്‍ തിങ്കളാഴ്ചയാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. തുടര്‍ന്നായിരുന്നു പൊലീസ് പ്രതികളെ പിടികൂടിയത്.