ഭാര്യയോട് പറഞ്ഞ പീഡന രഹസ്യം ഞെട്ടിപ്പിക്കുന്നത്; വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍

RAPE-CASE

വാഷിങ്ടന്‍: 20 സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ച വെര്‍ജീനിയയിലെ അജ്ഞാതന്‍ താനാണെന്ന രഹസ്യം ഭാര്യയോട് തുറന്നു പറഞ്ഞ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍.

അമേരിക്കയിലെ വെര്‍ജീനിയയിലാണു സംഭവം. ജൂഡ് ലോവ്ചിക് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തതത്. ഭാര്യ കാതറിന്‍ ലോവ്ചിക്കിനോടു മുമ്പ് തുറന്നു പറഞ്ഞ രഹസ്യമാണ് വിവാഹമോചനവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയ്ക്കിടെ അവര്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് ജൂഡിനെ കുറ്റക്കാരനായി കോടതി കണ്ടെത്തുകയായിരുന്നു.

രണ്ടാഴ്ച നീണ്ട വിചാരണയ്‌ക്കൊടുവില്‍ തിങ്കളാഴ്ചയാണ് ജൂഡിനെ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയത്. ഫെയര്‍ഫാക്‌സ് സര്‍ക്യൂട്ട് കോടതി ഇന്നാണ് ജൂഡിനു ശിക്ഷ വിധിക്കുന്നത്.

ഇരുവരും തമ്മിലുള്ള വിവാഹത്തിനു മുന്‍പ് 1990 കളില്‍ നടന്ന പീഡനങ്ങളെ കുറിച്ചാണു ജൂഡ്, കാതറിനോടു ഒന്‍പതു വര്‍ഷം മുന്‍പ് തുറന്നു പറഞ്ഞത്. വീട്ടിലെ ശുചിമുറിയില്‍ സൂക്ഷിച്ച കറുത്ത മുഖംമൂടി എടുത്തു കാണിയ്ക്കുകയും ചെയ്തിരുന്നു. ‘നിനക്കറിയാമോ ഈ മുഖംമൂടി ധരിച്ച് 20 യുവതികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. ഇങ്ങനെയായിരുന്നു ജൂഡ് താന്‍ ചെയ്ത കുറ്റകൃത്യം ഭാര്യയ്ക്കു മുമ്പില്‍ അവതരിപ്പിച്ചത്.

എന്നാല്‍ ദമ്പതികള്‍ക്കിടയിലെ ഈ രഹസ്യം വിവാഹമോചനത്തോടെ പരസ്യമാവുകയായിരുന്നു. പുറത്തു വന്ന ഈ രഹസ്യം ജഡ്ജിമാരും അന്വേഷണ ഉദ്യോഗസ്ഥരും ഞെട്ടലോടെയാണു കേട്ടത്.

Top