തിരുവനന്തപുരം: പതിനാലുകാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ കാമുകനെയും അച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന സനീഷ് എന്ന യുവാവ് കുട്ടിയെ പീഡനത്തിനിരയാക്കുകയും വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഈ വിവരം പെണ്‍കുട്ടിയുടെ അച്ഛന്‍ അറിയുകയും ബഹളമുണ്ടാക്കുകയും ചെയ്തു.
എന്നാല്‍ ഈ സംഭവത്തിന് ശേഷം വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്ത് ഇയാള്‍ മകളെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടി ഈ വിവരം അധ്യാപികയോട് പറയുകയും അവര്‍ കരമന പൊലീസിന് വിവരം അറിയിക്കുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.