ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തില്‍ കുട്ടിയുടെ ട്യൂഷന്‍ അധ്യാപകനായ ഫൈസല്‍ ഇസ്ലാമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ നിന്നും പോയ പെണ്‍ക്കുട്ടി രാത്രിയായിട്ടും തിരികെ വീട്ടിലേക്ക് എത്താതിരുന്നതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷിച്ചത്. എന്നാല്‍, കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പിന്നീട് പ്രാര്‍ത്ഥനയ്ക്ക് പുറത്തു പോയ പിതാവാണ് മകളുടെ മൃതദേഹം കണ്ടെത്തിയത്. അധ്യാപകന്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.