പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; രണ്ടാഴ്ച കഴിഞ്ഞിട്ടും ഇമാമിനെ കണ്ടെത്തിയില്ല

തിരുവനന്തപുരം: പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും ഇമാമിനെ പൊലീസ് പിടികൂടിയിട്ടില്ല. ഇമാം കീഴടങ്ങുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. അതിനാല്‍ അന്വേഷണം നിര്‍ത്തിവെച്ചിരിക്കുകയാണ്

ഇമാമിനെ സഹായിച്ചവരെയും സാമ്പത്തിക സഹായം നല്‍കിയവരെയും അറസ്റ്റ് ചെയ്യാനും പൊലീസിന് സാധിച്ചിട്ടില്ല. ഇമാം ഷെഫീക്ക് അല്‍ ഖാസ്മി എറണാകുളത്തും ഈരാറ്റുപേട്ടയിലുമായി ഒളിവിലാണെന്ന വിവരം അന്വേഷണ സംഘത്തിനുണ്ട്.

സഹോദരനായ നൗഷാദിന്റെയും ചില എസ്ഡിപിഐ പ്രവര്‍ത്തരുടെയും സഹായം ഇമാമിന് കിട്ടുന്നുണ്ടെന്ന സൂചനയും പൊലീസിനുണ്ട്.

Top