കോഴിക്കോട്: കോഴിക്കോട് സഹോദരങ്ങളായ കുട്ടികളെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നല്ലളം സ്വദേശിയായ സുബ്രഹ്മണ്യനെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ നല്ലളം പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
ഒന്‍പത് വയസുള്ള പെണ്‍കുട്ടിയും എട്ട് വയസുള്ള സഹോദരനുമാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞയാഴ്ചയായിരുന്നു മൂന്നാം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. അയര്‍വാസിയോട് പീഡന വിവരം പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സംഭവം വിവാദമായതോടെ തന്നേയും സുബ്രഹ്മണ്യന്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തുകയായിരുന്നു.