അന്തേവാസികളെ പീഡനത്തിനിരയാക്കി; കോഴിക്കോട് അഗതി മന്ദിരം പൂട്ടി

rape123

കോഴിക്കോട്: കോഴിക്കോട് പുല്ലൂരാംപാറയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന അഗതി മന്ദിരത്തിൽ അന്തേവാസികളായ സ്ത്രീകൾ പീഡനത്തിനിരയായ സംഭവത്തെ തുടർന്ന് അഗതി മന്ദിരം പൂട്ടി. തുടർന്ന് ഇവിടുത്തെ 41 സ്ത്രീകളെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റി.

പീഡന പരാതിയെ തുടർന്ന് അഗതിമന്ദിരത്തിന്റെ നടത്തിപ്പുകാരനായ ഡാനിയലിനെ തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു.

ആകാശപ്പറവകളെന്ന പേരിൽ പുല്ലൂരാംപാറയിൽ പത്തു വർഷമായി പ്രവർത്തിച്ചു വന്ന അഗതിമന്ദിരമാണ് പൂട്ടിയത്. വൃദ്ധമന്ദിരം നടത്താനുളള ലൈസൻസ് മാത്രമുളള സംഘടന മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീകളെയാണ് ഇവിടെ പാർപ്പിച്ചിരുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുളള 41 പേരെ ചെറിയ മുറികളിൽ വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു താമസിപ്പിച്ചിരുന്നത്.

Top