കവിയൂര്‍: കവിയൂര്‍ പീഡനക്കേസില്‍ പുതിയ നിലപാടുമായി സിബിഐ. പെണ്‍ക്കുട്ടിയെ പീഡിപ്പിച്ചത് അച്ഛനാണെന്ന് ഉറപ്പില്ലെന്നാണ് സിബിഐ പറഞ്ഞത്.
രണ്ടു വട്ടം അച്ഛന്‍ പീഡിപ്പിച്ചുവെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ട് എത്തിയിരുന്നത്. ഇതേ തുടര്‍ന്നാണ് കുടുംബം ആത്മഹത്യ ചെയ്തതെന്നും സിബിഐ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ കോടതി ഈ റിപ്പോര്‍ട്ടുകള്‍ തള്ളുകയായിരുന്നു.
വിശദമായ ശാസ്ത്രീയ പരിശോധനകളില്ലാതെയാണ് സിബിഐ കണ്ടെത്തലെന്നായിരുന്നു കോടതി പറഞ്ഞത്. എന്നാലിപ്പോള്‍ നേരത്തെയുള്ള നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞിരിക്കുകയാണ് സിബിഐ.
തെളിവുകളുടെ അഭാവത്താല്‍ കുട്ടിയെ പീഡിപ്പിച്ചത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. കേസില്‍ രാഷ്ട്രീയ ബന്ധത്തിനും തെളിവില്ല.