നോയിഡ: സഹോദരന് നോക്കിനില്‍ക്കെ ഏഴു വയസ്സുകാരിയെ പൊലീസ് കോണ്‍സ്റ്റബിള്‍ പീഡിപ്പിച്ചു. 10 രൂപ നല്കി പ്രലോഭിപ്പിച്ചാണ് 45 കാരനായ കോണ്‍സ്റ്റബിള്‍ സുഭാഷ് സിങ് കുട്ടിയെ പീഡിപ്പിച്ചത്.
കുട്ടിയുടെ നിലവിളി കേട്ട് ജനക്കൂട്ടം എത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ വാടകയ്ക്കു താമസിക്കുന്ന ഒരുമുറി വീട്ടില്‍ ഇയാള്‍ തിരികെയെത്തിയപ്പോള്‍ കുട്ടിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. പിന്നീടു പൊലീസിനു കൈമാറി.
ഇയാള്‍ക്കു നേരെ പോസ്കോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സൂരജ്പുര്‍ പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കുട്ടിയെ നോയിഡ സെക്ടര്‍ 30ലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.