പോക്‌സോ കേസിലെ പ്രതിയായ ഇമാം ഒളിവില്‍ പോയെന്ന് പൊലീസ്

rape

തിരുവനന്തപുരം: തിരുവനന്തപുരം തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയായ ഇമാം ഒളിവില്‍ പോയെന്ന് പൊലീസ്.

ഇയാള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനും നീക്കമുണ്ടെന്നാണ് സൂചന. കീഴടങ്ങണമെന്ന് ഇമാമിന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

കേസില്‍ ഇമാമിനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. തൊളിക്കോട് ജമാഅത്തിലെ മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസ്മിക്കെതിരെയാണ് വിതുര പൊലീസ് കേസെടുത്തത്. പെണ്‍കുട്ടി പരാതി നല്‍കാന്‍ തയ്യറാകാത്തതിനാല്‍ പള്ളിയുടെ പ്രസിഡന്റായിരുന്നു പരാതി നല്‍കിയത്.

Top