മുംബൈ: മുംബൈയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. പതിനാലുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറുപത്തിമൂന്നുകാരനായ ഡോക്ടര്‍ക്കെതിരെ പോക്‌സോ ചുമത്തിയിരിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടയച്ചു.
ചികിത്സക്ക് വേണ്ടി അമ്മയോടൊപ്പം ഡോക്ടറുടെ വീട്ടിലെത്തിയതായിരുന്നു പെണ്‍കുട്ടി. പരിശോധനക്ക് ശേഷം തിരികെ മടങ്ങിയപ്പോഴാണ് വീടിന്റെ താക്കോല്‍ ഡോക്ടറുടെ വീട്ടില്‍ മറന്നുവെച്ച വിവരം ഇവര്‍ അറിയുന്നത്.
തുടര്‍ന്ന് താക്കോല്‍ എടുക്കുന്നതിന് ഡോക്ടറുടെ വീട്ടിലേത്ത് പെണ്‍കുട്ടി പോവുകയായിരുന്നു. ഒറ്റക്ക് ഡോക്ടറുടെ വീട്ടില്‍ എത്തിയ പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.