കൊച്ചി: പീഡനത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. അയല്‍വാസിയുടെ പീഡനത്തിനിരയായ എറണാകുളം സ്വദേശിനിയായ പതിനഞ്ചു വയസുകാരിയാണ് മരിച്ചത്.
കഴിഞ്ഞ എട്ടിനായിരുന്നു ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്.
പെണ്‍കുട്ടിയെ ആദ്യം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പിന്നീട് ജനറല്‍ ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കല്‍ സെന്ററിലും ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍, ഗുരുതരമായി പൊള്ളലേറ്റതിനാലാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. എറണാകുളം സൗത്ത് പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
പെണ്‍കുട്ടിയെ പീഡിപ്പിച്ച അയല്‍വാസിയായ ബിജു എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്.