മീടൂ; നടപടിയെടുക്കാന്‍ മാത്രം പര്യാപ്തമല്ല നമ്മുടെ നിയമമെന്ന് വനിതാ കമ്മീഷന്‍

ന്യൂഡൽഹി: ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്തുമ്പോഴും കുറ്റാരോപിതർക്കെതിരെ നടപടിയെടുക്കാൻ മാത്രം പര്യാപ്തമല്ല നമ്മുടെ നിയമങ്ങളെന്ന് ദേശീയ വനിതാ കമ്മീഷൻ.

തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണത്തിനെതിരെ നിയമങ്ങൾ ശക്തമാക്കിയില്ലെങ്കിൽ പ്രതികൾക്ക് ശിക്ഷ നൽകാൻ സാധിക്കില്ലെന്നും കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ വ്യക്തമാക്കി.

തൊഴിലിടങ്ങളിലെ ലൈംഗികചൂഷണത്തിനെതിരെയുള്ള നിയമങ്ങൾ പര്യാപ്തമല്ലെന്നും നിയമങ്ങളിൽ മാറ്റം വരുത്തിയില്ലെങ്കിൽ ഇതിനെതിരെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും രേഖാ ശർമ്മ പറഞ്ഞു. സമൂഹത്തിലെ പല ഉന്നതർക്കുമെതിരെ സ്ത്രീകൾ മീടൂ ആരോപണവുമായി രംഗത്തെത്തുന്ന പശ്ചാത്തലത്തിലാണ് രേഖാ ശർമ്മ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Top