ഗുരുഗ്രാം: നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ ബസിലെ കണ്ടക്ടറെ ഇരുപത് വര്‍ഷം കഠിന തടവിന് വിധിച്ചു. ഹരിയാനയിലെ സെഷന്‍സ് കോടതി ജഡ്ജി രഞ്ജിനി യാദവാണ് കണ്ടക്ടര്‍ ശംഭു(21)വിനെ 20 വര്‍ഷത്തെ കഠിന തടവിന് വിധിച്ചത്. തടവിന് പുറമെ 50,000രൂപ പിഴയും വിധിച്ചിട്ടുണ്ട്.
ഗുരുഗ്രാമിലെ ഒരു പ്രമുഖ സ്‌കൂളിലെ നാല് വയസുകാരിയെയാണ് ശംഭു മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് പീഡിപ്പിച്ചത്. ദേഹസ്വസ്ഥ്യം ഉണ്ടായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷമാണ് കുട്ടി പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയത്. രക്ഷിതാക്കള്‍ ചോദിച്ചപ്പോഴാണ് കുട്ടി ഇക്കാര്യം പുറത്ത് പറയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത ശംഭുവിനെ കോടതിയില്‍ ഹാജരാക്കി. ഇയാള്‍ക്ക് പിഴ അടക്കാന്‍ സാധിച്ചില്ലെങ്കില്‍ ശിക്ഷയുടെ കാലാവധി ആറ് വര്‍ഷത്തേക്ക് കൂടി കൂട്ടുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.