പട്ടികജാതിക്കാരിയായ വൃദ്ധയെ പീഡിപ്പിച്ച സംഭവം ; ഗോത്രവര്‍ഗ കമ്മീഷന്‍ സ്വമേധയ കേസെടുത്തു

എറണാകുളം: എറണാകുളത്ത് പട്ടികജാതിക്കാരിയായ വയോധികയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ സ്വമേധയ കേസെടുത്തു.

സംഭവത്തില്‍ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമ നിരോധന നിയമപ്രകാരം അന്വേഷണം നടത്തി ശക്തമായ നിയമ നടപടി സ്വീകരിക്കുവാന്‍ എറണാകുളം ജില്ലാ പോലീസ് മേധാവിയോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

Top