പാലോട് : പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ ട്യുഷന്‍ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ തുടര്‍ന്ന് നന്ദിയോട് വിശ്വവിലാസത്തില്‍ മനോജിനെ (57)യാണ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷമായി ഇയാള്‍ ഏഴുവയസ്സുകാരിയെയും എട്ടുവയസ്സുള്ള രണ്ട് കുട്ടികളെയും നിരവധി തവണ ലൈംഗികപീഡനത്തിനിരയാക്കിയിരുന്നു.
വര്‍ഷങ്ങളായി ഇയാള്‍ നന്ദിയോട് ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു സമീപം സ്‌കൂള്‍ കുട്ടികള്‍ക്കായി ട്യൂഷന്‍ സെന്റര്‍ നടത്തി വരികയായിരുന്നു. പീഡനവിവരം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്നായിരുന്നു വിദ്യാര്‍ത്ഥികളെ ഇയാള്‍ ഭീഷണിപ്പെടുത്തിയത്. ക്രൂരമായ പീഡനം സഹിക്കാനാകാതെ വന്നതോടെയാണ് കുട്ടികളിലൊരാള്‍ അമ്മയോട് വിവരം പറഞ്ഞത്. ഉടന്‍ തന്നെ വീട്ടുകാര്‍ സ്‌കൂളുമായി ബന്ധപ്പെട്ടു. സ്‌കൂള്‍ അധികൃതര്‍ പാലോട് പൊലീസിനെ വിവരം അറിയിച്ചു.
തുടര്‍ന്ന് പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമപ്രകാരം മനോജിന്റെ പേരില്‍ കേസെടുക്കുകയായിരുന്നു. വര്‍ഷങ്ങളായി ട്യൂഷനെടുക്കുന്നതിനിടെ ഇയാളില്‍ നിന്നും കൂടുതല്‍ കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.