കോട്ടയം: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയും ഒളിവില്‍ കഴിയുകയും ചെയ്യുന്ന ഫാദര്‍ അബ്രഹാം വര്‍ഗീസ് യൂ ട്യൂബ് വീഡിയോയിലൂടെ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്ത്. പീഡനത്തിനിരയായ യുവതിയെ അധിക്ഷേപിക്കുന്ന തരത്തിലാണ് വൈദികന്റെ 12 മിനിട്ടുള്ള യൂട്യൂബ് സന്ദേശം. വീട്ടമ്മയെ മാനഭംഗപ്പെടുത്തി എന്ന് പറയുന്ന സ്ഥലത്ത് താനുണ്ടായിരുന്നില്ലെന്നും പീഡിപ്പിച്ചുവെന്ന് പറഞ്ഞ സമയത്ത് താന്‍ ആന്ധ്രാപ്രദേശില്‍ ആയിരുന്നുവെന്നും വൈദികന്‍ പറയുന്നു. എന്നാല്‍, സംഭവം ചര്‍ച്ചയായതോടെ വൈദികന്‍ വീഡിയോ പിന്‍വലിച്ചു.