ഹൈദരാബാദ്: ഹൈദരാബാദില്‍ തിയേറ്ററില്‍ പത്മാവദ് സിനിമ കണ്ടു കൊണ്ടിരിക്കേ 19കാരിയ്ക്കു നേരെ ബലാത്സംഗ ശ്രമം. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടയാളാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചതെന്ന് പൊലീസ് പറഞ്ഞു. ഹൈദരാബാദിലെ പ്രശാന്ത് തിയേറ്ററിലായിരുന്നു സംഭവം. രണ്ട് മാസം മുന്‍പായിരുന്നു 23കാരനായ യുവാവുമായി പെണ്‍കുട്ടി ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെടുന്നത്. ഇരുവരുമൊന്നിച്ച് തിയേറ്ററില്‍ എത്തുകയും, സിനിമ കാണുവാന്‍ കയറുകയുമായിരുന്നു.
തിയേറ്ററില്‍ ആളുകള്‍ കുറവായിരുന്നെന്നും ചിത്രം തുടങ്ങി ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇയാള്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയുമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിക്കെതിരെ ബലാത്സംഗകുറ്റത്തിന് കേസെടുത്തു.