മധ്യപ്രദേശ്: മധ്യപ്രദേശില്‍ നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത അധ്യാപകന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 30നായിരുന്നു കേസിന് ആസ്പദമായ സംഭവം. കുട്ടിയെ ബലാത്സംഗം ചെയ്ത് കാട്ടിലുപേക്ഷിക്കുകയായിരുന്നു. കേസില്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ സെഷന്‍സ് കോടതി വിചാരണ പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിച്ചു.
പീഡനത്തില്‍ കുട്ടിയുടെ കുടലില്‍ പരിക്കേറ്റിരുന്നു. മാസങ്ങളോളം ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ പെണ്‍കുട്ടി നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയമാകുകയും ചെയ്തിരുന്നു.