ബിഹാറിലെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി

Untitlerape

പാറ്റ്‌ന: ബിഹാറിലെ ഹജിപുരില്‍ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായതായി റിപ്പോര്‍ട്ട്. ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ മന്‍മോഹന്‍ പ്രസാദ്, കാര്‍തിക് കുമാര്‍, വനിതാ ഹെല്‍പ്ലൈന്‍ അംഗം എന്നിവരാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

സംരക്ഷണ കേന്ദ്രത്തിലെ അഞ്ച് പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. സംരക്ഷണ കേന്ദ്രത്തില്‍ ജില്ലാ അധികൃതര്‍ പരിശോധനയ്ക്കുവരുന്ന സമയത്താണ് തങ്ങള്‍ പീഡിപ്പിക്കപ്പെട്ടതെന്ന് പെണ്‍കുട്ടികള്‍ പറയുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top