ശ്രീനഗര്‍: കശ്മീരില്‍ ബരാമുള്ളയില്‍ പതിനേഴുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ അധ്യാപകന് അറസ്റ്റില്‍. ഗര്‍ഭിണിയായ പെണ്‍കുട്ടിയേയും കൊണ്ട് ഗര്‍ഭഛിദ്രം നടത്താന്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്.
അധ്യാപകനെ അറസ്റ്റ് ചെയ്തതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് സൈദ് ഇംതിയാസ് ഹുസൈന് വ്യക്തമാക്കി. പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിനു കൊണ്ടു പോയ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നുകയും അവര്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്കി. തുടര്‍ന്നാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.