പന്നിത്തടം;പത്ത് വയസ്സുകാരനെ പീഡനത്തിനിരയാക്കിയ മദ്രസ അദ്യാപകന്‍ അറസ്റ്റില്‍. പന്നിത്തടം ചിറമനേങ്ങാട് കോണ്‍കോഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അറബിക്ക് അധ്യാപകനും, മദ്‌റസ അധ്യാപകനുമായ അലിമോനെയാണ് എരുമപ്പെട്ടി പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. സ്‌കൂളിലെ ആണ്‍കുട്ടികള്‍ക്ക് മദ്രസ പഠനം നടത്തുന്ന ഇയാള്‍ മറ്റൊരു മദ്രസയിലെ വിദ്യാര്‍ത്ഥിയായ കുട്ടിയെ തന്ത്രപരമായി അടുത്തെത്തിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.
കുട്ടി പഠനത്തില്‍ പുറകിലാണെന്നും സ്‌കൂളിലെ വിദ്യാര്‍ത്ഥികളോടൊപ്പം പ്രത്യേക ക്ലാസ് നല്‍കാമെന്നും രക്ഷിതാക്കളെ അറിയിച്ചാണ് ഇയാള്‍ കുട്ടിയെ സ്‌കൂളിലേക്ക് വിളിച്ച് വരുത്തിയത്. മറ്റു വിദ്യാര്‍ത്ഥികള്‍ ക്ലാസ് കഴിഞ്ഞ് പോയ സമയം മുതലെടുത്ത് ഇയാള്‍ കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു.
വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും രാത്രിയില്‍ സ്‌കൂളിലെത്തി ഇയാളെ പിടികൂടി.തുടര്‍ന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ സ്‌കൂളില്‍ നിന്നും പുറത്താക്കിയതായി മാനേജര്‍ അറിയിച്ചു.