ബലാത്സംഗം-പോക്‌സോ കേസുകൾ അതിവേഗം പൂർത്തിയാക്കണം : കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

പട്‌ന : ബലാല്‍സംഗ, പോക്‌സോ കേസുകളുടെ അന്വേഷണം രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിമാര്‍ക്ക് കത്തയക്കുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്.

ഇത്തരം കേസുകളുടെ വിചാരണ ആറുമാസത്തിനകം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോടും ആവശ്യപ്പെടും.

സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളും ബലാത്സംഗവും നിർഭാഗ്യകരമാണെന്നും രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു. ഹൈദരാബാദ്, ഉന്നാവ് സംഭവങ്ങളിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

നിലവിലുള്ള എഴുന്നൂറ്റി നാലിനു പുറമെ ആയിരത്തി ഇരുപത്തിമൂന്ന് ഫാസ്റ്റ് ട്രാക്ക് കോടതികള്‍ കൂടി ഉടന്‍ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top