അറുപതുകാരിയോട് ഫോണിലൂടെ ബലാത്സംഗ ഭീഷണി; ബിജെപി നേതാവിനെതിരെ കേസെടുത്തു

Mobile

തിരുവനന്തപുരം: അറുപതുകാരിയോട് ഫോണിലൂടെ ബലാത്സംഗ ഭീഷണി മുഴക്കിയ ബിജെപി നേതാവിനെതിരെ പരാതി. തൃശ്ശൂര്‍ സ്വദേശിയായ അഭിഭാഷകന്‍ കെ.വി.ഗുരൂവായൂരപ്പനെതിരെയാണ് പരാതിയുമായി അറുപതുകാരി രംഗത്തെത്തിയത്.തുടര്‍ന്ന് ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു.

നെയ്യാറ്റിന്‍കര സ്വദേശിയായ സുകുമാരിയാണ് പരാതിക്കാരി നല്‍കിയത്. ഫോണ്‍കോളുകളിലൂടെ നിരന്തരം ഗുരുവായൂരപ്പന്‍ അസഭ്യം പറയുന്നുവെന്നായിരുന്നു പരാതി. മാര്‍ച്ച് മാസം അവസാനത്തോടെയാണ് ഇയാള്‍ ഫോണ്‍വിളി ആരംഭിച്ചതെന്നും, പിന്നീട് ഇയാള്‍ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടതായും സുകുമാരി പറഞ്ഞു. ഇയാളുടെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തു സുകുമാരി പരാതിക്കൊപ്പം പൊലീസില്‍ ഏല്‍പ്പിച്ചിട്ടുണ്ട്.

Top