ന്യൂഡല്‍ഹി: എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ 28കാരനായ ബന്ധു ബലാത്സംഗം ചെയ്തു. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കന്‍ ഡല്‍ഹിയിലെ ശകുര്‍പുര്‍ ബസ്തി മേഖലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
കൂലിത്തൊഴിലാളികളായ കുഞ്ഞിന്റെ മാതാപിതാക്കള്‍ ജോലിക്കു പോയ സമയത്താണ് ആക്രമണം ഉണ്ടായത്. ഇവര്‍ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയിലായ കുട്ടിയെ കാണുന്നത്.
കുട്ടിയെ നോക്കാന്‍ ബന്ധുവായ സ്ത്രീയെ ഏല്‍പിച്ചാണ് മാതാപിതാക്കള്‍ ജോലിക്കു പോയത്. എന്നാല്‍ 28കാരന്‍ കുട്ടിയെ കളിപ്പിക്കുന്നത് കണ്ടതിനാല്‍ കുറച്ചു സമയം സ്ഥലത്ത് നിന്ന് മാറിയതായിരുന്നു എന്നും ബന്ധു പറയുന്നു.
മെഡിക്കല്‍ പരിശോധനയില്‍ കുഞ്ഞിനു നേര്‍ക്ക് ബലാത്സംഗം നടന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. സംഭവം നടന്നയുടന്‍ രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.