പി.കെ. ശശിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

PK-SASI

ഷൊര്‍ണൂര്‍: ലൈംഗികാരോപണക്കേസില്‍ വിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ ഷൊര്‍ണൂര്‍ ഡിവൈഎഫ്‌ഐ ഓഫീസിലേക്കാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

ഡിവൈഎഫ്‌ഐ ഓഫീസിനു മുന്‍പായി പൊലീസ് മാര്‍ച്ച് ബാരികേഡ് ഉപയോഗിച്ച് തടഞ്ഞതോടെയാണ് പ്രദേശത്ത് നേരിയതോതില്‍ സംഘര്‍ഷമുണ്ടായത്. ഇതോടെ പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു.

Top