കൊച്ചി: ജനസേവാ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലിയെ അറസ്റ്റ് ചെയ്തു. ശിശുഭവനിലെ പീഡനവിവരം മറച്ചുവെച്ചതിനാണ് അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തി.
കുട്ടികളെ പീഡിപ്പിച്ച അന്തേവാസിയെയും പീഡന വിവരം മറച്ചുവെച്ച കമ്പ്യൂട്ടര്‍ അധ്യാപകനായ റോബിനെയും അറസ്റ്റ് ചെയ്തു. പീഡനം നടന്നപ്പോള്‍ അന്തേവാസി പ്രായപൂര്‍ത്തി ആയിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി. അഞ്ച് കുട്ടികളെയാണ് അന്തേവാസി പീഡിപ്പിച്ചത്.
ആലുവ ജനസേവ ശിശുഭവനില്‍ നേരിട്ട പീഡനം വിവരിക്കുന്ന കുട്ടികളുടെ മൊഴി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. പരാതിപ്പെട്ടാല്‍ കേബിള്‍ കൊണ്ടും ബെല്‍റ്റ് കൊണ്ടും ക്രൂരമായി തല്ലുമെന്നായിരുന്നു കുട്ടികള്‍ പറഞ്ഞത്. അശ്ലീലവീഡിയോ കാണാന്‍ ജീവനക്കാര്‍ നിര്‍ബന്ധിക്കുന്നതായും കുട്ടികളുടെ മൊഴിയില്‍ പറയുന്നു.