റാപ്പിഡ് സെഡാന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് സ്‌കോഡ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 6.99 ലക്ഷം രൂപയാണ് പുതിയ സ്‌കോഡ റാപ്പിഡ് റൈഡറിന്റെ എക്സ്-ഷോറൂം വില. ക്യാന്റി വൈറ്റ്, കാര്‍ബണ്‍ സ്റ്റീല്‍ എന്നീ രണ്ട് നിറങ്ങളിലാണ് വാഹനം ലഭ്യമാവുന്നത്.
മുമ്പില്‍ കറുത്ത നിറത്തിലുള്ള ഗ്രില്ല്, കറുത്ത ബി പില്ലറും സൈഡ് ഫോയിലുകളും, പിന്നിലെ ഡിക്കിയുടെ അറ്റത്തിനും കറുപ്പ് നിറമാണ് നല്‍കിയിരിക്കുന്നത്. പുതിയ റാപ്പിഡ് റൈഡര്‍ സെഡാനിന്റെ അകത്തളം എബണി-സാന്‍ഡ് ഇരട്ട ടോണിലാണ്.
ഐവറി നിറത്തിലുള്ള സീറ്റ് അപ്ഹോള്‍സ്റ്ററിയാണ് നല്‍കിയിരിക്കുന്നത്. ഇരട്ട എയര്‍ബാഗുകളാണ് വാഹനത്തില്‍, ആന്റി ഗ്ലെയര്‍ IRVM, ഉയരം ക്രമീകരിക്കാവുന്ന മൂന്ന് പോയിന്റ് സീറ്റ് ബെല്‍റ്റ്, റഫ് റോഡ് പാക്കേജ്, എഞ്ചിന്‍ ഇമ്മൊബിലൈസര്‍, ഫ്ളോട്ടിങ് കോഡ് സിസ്റ്റം, പിന്‍ ഗ്ലാസില്‍ ഡീഫോഗര്‍ എന്നിവയാണ് പ്രധാന പ്രത്യേകതകള്‍.
ഒരൊറ്റ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് സ്‌കോഡ റാപ്പിഡ് റൈഡര്‍ എത്തുന്നത്. 1.6 ലിറ്റര്‍ MPi പെട്രോള്‍ യൂണിറ്റാണ് വാഹനത്തില്‍. 105 bhp കരുത്തും 153 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ എഞ്ചിന് കഴിയും. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ്.