സാധാരണക്കാരെ വെട്ടിലാക്കി രാജ്യത്ത് പാചകവാതകത്തിന്റെ വില കുത്തനെ വര്‍ധിപ്പിച്ചു.സബ്‌സിഡി ഉള്ള സിലിണ്ടറുകള്‍ക്കും സബ്‌സിഡി ഇല്ലാത്ത സിലിണ്ടറുകള്‍ക്കും വില കൂട്ടിയിട്ടുണ്ട്. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 69.50 രൂപയും സബ്‌സിഡിയുള്ള സിലിണ്ടറിന് 65.91 രൂപയുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.പുതുക്കിയ വില ഫെബ്രുവരി ഒന്നിന് നിലവില്‍ വന്നു.
ബുധനാഴ്ച രാവിലെ 2017-18 വര്‍ഷത്തേക്കുള്ള പൊതുബജറ്റ് അവതരിക്കുന്നതിന് തൊട്ടുമുമ്പാണ് പാചകവാതകത്തിന്റെ വില കുത്തനെ വര്‍ദ്ധിപ്പിച്ചത്.മുന്‍പ് സബ്‌സിഡി ഇല്ലാത്ത സിലണ്ടറിന് വില വര്‍ദ്ധിപ്പിച്ചിരുന്നു. ഇക്കുറി രണ്ടിനും അമ്പത് രൂപയിലധികമാണ് വര്‍ധനവ്.
നോട്ട് നിരോധനം ജനങ്ങള്‍ക്ക് ഉണ്ടാക്കിയ സാമ്ബത്തീക ബുദ്ധിമുട്ട് മാറുന്നതിന് മുമ്പാണ് അടുത്ത പ്രഹരം. ആഗോള വിപണയില്‍ ക്രൂഡോയില്‍ വിലയിലുണ്ടായ വര്‍ധനയാണ് പാചക വാതക വിലവര്‍ധനയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.