മഞ്ഞിൽ പുതച്ച് മനോഹരമായി സഹാറ മരുഭൂമി ; വൈറലായി ചിത്രങ്ങൾ

Rare blanket Snow

അൾജീരിയ : അൾജീരിയക്കാർക്ക് കഴിഞ്ഞ ദിവസം സഹാറ മരുഭൂമിയിൽ കാണാൻ കഴിഞ്ഞത് അപൂർവ്വമായി ലഭിക്കുന്ന കാഴ്ചയായിരുന്നു. മഞ്ഞിൽ പുതച്ച് മനോഹരമായി കിടക്കുന്ന സഹാറ മരുഭൂമിയുടെ മനോഹരമായ രൂപമായിരുന്നു ആ കാഴ്ച്ച.

ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഇപ്പോൾ. ഒരു ഡിഗ്രി സെൽഷ്യസ് (33.8 ഫാരൻഹീറ്റ്) താപനില അനുഭവപ്പെട്ടപ്പോഴാണ് വടക്കൻ അൾജീരിയൻ നഗരമായ ഐൻ സെഫ്രയിലെ ജനങ്ങൾക്ക് അത്ഭുതമായ കാഴ്ച്ച ഒരുങ്ങിയത്.

മഞ്ഞ് ഉരുകി തീരുന്നതിന് മുൻപ് അപൂർവ്വമായി ലഭിച്ച അവസരത്തെ മുതലാക്കി ഐൻ സെഫറയിലെ ജനങ്ങൾ സഹാറ കുന്നുകളിൽ ഐസ് സ്ലൈഡിംഗ് നടത്തുകയും ചെയ്തു. സഹാറ മരുഭൂമിയിലേക്കുള്ള പ്രവേശന കവാടം ഐൻ സെഫ്രയാണ്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മരുഭൂമിയിലെ താപനില 35 ഡിഗ്രി സെൽഷ്യസ് വരെ ഉയരാറുണ്ട്.

ഇത്തരത്തിൽ മരുഭൂമിയിൽ മഞ്ഞ് വീഴുന്നത് അപൂർവ്വമാണ്. 2016 ഡിസംബറിലാണ് വർഷങ്ങൾക്ക് ശേഷം മഞ്ഞുവീഴ്ച ഉണ്ടായത്. അതിന് മുൻപ് ഏകദേശം 37 വർഷങ്ങൾക്ക് മുൻപാണ് ഇത്തരത്തിൽ ഹിമവർഷം ഉണ്ടായിരിക്കുന്നത്.

Top