റാസൽഖൈമ: ഗൾഫ് സഹകരണകൗൺസിലിന്റെ ടൂറിസം മന്ത്രിമാരുടെ അഞ്ചാംവാർഷികയോഗത്തിൽ 2021-ലെ ഗൾഫ് ടൂറിസം കാപിറ്റലായി റാസൽഖൈമയെ തിരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാംവർഷമാണ് റാസൽഖൈമ ടൂറിസം തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെടുന്നത്. ടൂറിസംമേഖലയിലെ ഗൾഫ് സംയോജനത്തെക്കുറിച്ചും വെർച്വൽ മീറ്റിങ് ചർച്ചചെയ്തു.
ലോകോത്തര ആകർഷണങ്ങളുള്ള ഏറ്റവും വൈവിധ്യമാർന്ന എമിറേറ്റുകളിലൊന്നായാണ് റാസൽഖൈമയെ കണക്കാക്കുന്നത്. ലോകത്തിലെ ആദ്യത്തെ ബിയർ ഗ്രിൽസ് എക്സ്പ്ലോറർ ക്യാമ്പ് സൗകര്യങ്ങളും യു.എ.ഇ.യിൽ ഏറ്റവും ഉയരത്തിലുള്ള റെസ്റ്റോറന്റ് ഉള്ളതും റാസൽഖൈമയിലാണ്.