ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോര്‍ഡിനര്‍ഹനായി അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍. ബംഗ്ലാദേശിനെതിരേ നടക്കുന്ന ഏക ടെസ്റ്റില്‍ ക്യാപ്റ്റനായി ടീമിനെ നയിച്ചതോടെയാണ് ടെസ്റ്റ് ക്രിക്കറ്റിലെ 15 വര്‍ഷം നീണ്ടുനിന്ന റെക്കോര്‍ഡാണ് താരം സ്വന്തം പേരിലാക്കിയിരിക്കുന്നത്.
2004ല്‍ ഹരാരെയില്‍ ശ്രീലങ്കയ്‌ക്കെതിരേ സിംബാബവെയെ നയിച്ച തതേന്ദ തയ്ബുവിന്റെ റെക്കോര്‍ഡാണ് ഇതോടെ റാഷിദ് പഴങ്കഥയാക്കിയത്. സിംബാബ്‌വെയെ നയിക്കാനിറങ്ങുമ്പോള്‍ 20 വര്‍ഷവും 358 ദിവസവുമായിരുന്നു തയ്ബുവിന്റെ പ്രായം. ബംഗ്ലാദേശിനെതിരേ അഫ്ഗാനെ നയിക്കാനിറങ്ങിയ റാഷിദിന്റെ പ്രായം 20 വര്‍ഷവും 350 ദിവസവും.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെ 42 വര്‍ഷം നീണ്ട റെക്കോര്‍ഡ് തിരുത്തിയാണ് 2004ല്‍ തയ്ബു സിംബാബവെയുടെ ക്യാപ്റ്റനായി കളത്തിലിറങ്ങിയത്. ഇന്ത്യന്‍ ക്യാപ്റ്റനാകുമ്പോള്‍ 21 വര്‍ഷവും 77 ദിവസവുമായിരുന്നു പട്ടൗഡിയുടെ പ്രായം.