ലൈവിനിടെ അധിക്ഷേപിച്ചു, ധൈര്യമുണ്ടെങ്കില്‍ ഒന്നുകൂടെ വിളിക്കാന്‍ നടി; വീഡിയോ വൈറല്‍

ഫേസ്ബുക്ക് ലൈവില്‍ അപമാനിക്കാന്‍ ശ്രമിച്ച ആള്‍ക്ക് മറുപടിയുമായി നടി രസ്‌ന പവിത്രന്‍. പ്രളയത്തില്‍ മുങ്ങിയ കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ ഫേസ്ബുക്ക് ലൈവിലെത്തിയതായിരുന്നു നടി.

സ്ത്രീകള്‍ വസ്ത്രത്തിനും മറ്റു അവശ്യസാധനങ്ങള്‍ക്കും വേണ്ടി ബുദ്ധിമുട്ടുമ്പോള്‍ പുതിയത് മാത്രം വേണമെന്ന് വാശിപിടിക്കാതെ ഉപയോഗപ്രദമായ വസ്ത്രങ്ങളും ക്യാംപിലേക്ക് ഉപയോഗിക്കണമെന്ന് രസ്‌ന വീഡിയോയിലൂടെ പറഞ്ഞിരുന്നു. പുതിയ വസ്ത്രങ്ങള്‍ മാത്രം ക്യാംപിലേക്ക് ശേഖരിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ തോന്നിയ കാര്യമാണ് വീഡിയോയിലൂടെ പങ്കുവെച്ചതെന്ന് രസ്‌ന പറയുന്നു.

ഇതിനിടെ ‘ഒന്നു പോടി’ എന്ന കമന്റുമായി ഒരാള്‍ എത്തുകയായിരുന്നു. തക്കസമയത്ത് തന്നെ രസ്‌ന അയാള്‍ക്ക് ചുട്ടമറുപടി നല്‍കുകയും ചെയ്തു. ധൈര്യമുണ്ടെങ്കില്‍ ഒന്നുകൂടി വിളിക്കാനും നടി വെല്ലുവിളിച്ചു. ഇത്തരം വൃത്തികെട്ട സംസ്‌കാരം ഇനിയെങ്കിലും മാറ്റണമെന്നും ഇത്തരത്തില്‍ തെറി വിളിക്കുന്നവര്‍ക്ക് തക്കതായി മറുപടി നല്‍കണമെന്നും രസ്‌ന പറഞ്ഞു. തുടര്‍ന്ന് നിരവധി പേര്‍ നടിയെ പിന്തുണച്ച് രംഗത്തെത്തി.

Top