വി കെ പ്രകാശിന്റെ സംവിധാനത്തില്‍ നിത്യ മേനോനെ മുഖ്യകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രമാണ് പ്രാണ. ഈ ചിത്രത്തിലൂടെ മലയാളത്തില്‍ ‘സറൗണ്ട് സിങ്ക് സൗണ്ട്’ എന്ന പുതിയ രീതി പരീക്ഷിക്കുകയാണ് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി.
സിങ്ക് സൗണ്ട് സിനിമാ ചിത്രീകരണത്തിന്റെ ഭാഗമാക്കണമെന്നും അത് ചിത്രത്തിന് കൂടുതല്‍ സത്യസന്ധത നല്‍കുമെന്നും റസൂല്‍ പറയുന്നു.
ഒരാള്‍ മാത്രം അഭിനേതാവാകുന്ന ചിത്രത്തിന് യോജിക്കുന്നത് കൊണ്ടാണ് ‘സറൗണ്ട് സിങ്ക് സൗണ്ട്’ ഉപയോഗിക്കാന്‍ തീരുമാനിച്ചത്.
സിങ്ക് സൗണ്ട് ചിത്രീകരണത്തിന്റെ ഭാഗമാകണം. അഭിനേതാക്കള്‍ അഭിനയിക്കാനായിട്ടാണ് വരുന്നത്. അല്ലാതെ മൂകാഭിനയത്തിനല്ല. സിങ്ക് സൗണ്ട് എല്ലാത്തിനും ആധികാരികത നല്‍കുന്നു. നിങ്ങള്‍ക്കൊരിക്കലും ഒരു പ്രത്യേക നിമിഷം വീണ്ടും സ്റ്റുഡിയോയില്‍ പുനര്‍ നിര്‍മിക്കാന്‍ കഴിയില്ല. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റസൂല്‍ പൂക്കുട്ടി .
നാല് ഭാഷകളില്‍ ഒരുമിച്ച് നിര്‍മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പ്രാണയ്ക്കുണ്ട്. മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളില്‍ നിര്‍മിച്ച പ്രാണ ഒരേ സമയം ഇന്ത്യയിലും വിദേശത്തുമായി റിലീസ് ചെയ്യും.പ്രേക്ഷകര്‍ക്ക് ഒരു പുതിയ ശ്രവ്യദൃശ്യാനുഭവം സമ്മാനിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഇന്ത്യന്‍ ഛായാഗ്രഹണത്തിന്റെ ഗുരുവായ പി.സി ശ്രീറാമാണ്.