ആഗ്രഹിച്ചത് നൊബേല്‍ കിട്ടിയത് ശബ്ദമിശ്രണത്തിനുള്ള ഓസ്‌കാറെന്ന് റസൂല്‍ പൂക്കുട്ടി

ര്‍ജ്ജതന്ത്രജ്ഞനായി ഇന്ത്യയിലേക്ക് നൊബേല്‍ കൊണ്ടുവരാനാണ് ആഗ്രഹിച്ചിരുന്നത് എന്നാല്‍ ലഭിച്ചത് ശബ്ദമിശ്രണത്തിനുള്ള ഓസ്‌കാര്‍ ആണെന്നും റസൂല്‍ പൂക്കൂട്ടി. തിരുവനത്തപുരത്ത് ചലച്ചിത്രമേളയിലെ ഓപ്പണ്‍ ഫോറം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ശബ്ദങ്ങള്‍ നിരീക്ഷിക്കാനുള്ള കഴിവാണ് ഒരാളെ മികച്ച ശബ്ദമിശ്രകനാക്കുന്നത്. ഡിജിറ്റല്‍ ടെക്‌നോളജി സിനിമയിലെ ശബ്ദമിശ്രണത്തെ ലളിതമാക്കി. രണ്ടായിരത്തോളം ശബ്ദങ്ങളെ എഡിറ്റിംഗ് സ്‌ക്രീനില്‍ കണ്ടാണ് ഇപ്പോള്‍ ശബ്ദമിശ്രണം നടത്തുന്നത്. അതുകൊണ്ടാണ് വളരെ സൂക്ഷ്മമായ ശബ്ദങ്ങളെ പോലും കൃത്യതയോടെ തീയേറ്ററുകളില്‍ എത്തിക്കാന്‍ കഴിയുന്നതെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.

സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലെ ശബ്ദമിശ്രണത്തിാണ് മലയാളിയായ റസൂല്‍ പൂക്കുട്ടിക്ക് ഓസ്‌കാര്‍ ലഭിച്ചത്. ബാഫ്റ്റ പുരസ്‌കാരവും നേടിയിട്ടുണ്ട്.

Top