തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ വിരലില്‍ എലി കടിച്ചു

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ എലി കടിച്ചതായി പരാതി. വാഹനാപകടത്തെ തുടര്‍ന്ന് പതിനഞ്ചാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ചല്‍ സ്വദേശി രാജേഷിനാണ് എലിയുടെ കടിയേറ്റത്. കഴിഞ്ഞ ആഴ്ച കാലിലെ പെരുവിരലില്‍ എലി കടിച്ചതിന്റെ ചികിത്സയ്ക്കിടെയാണ് വെള്ളിയാഴ്ച രാത്രി വീണ്ടും പെരുവിരലിലും ഒപ്പം ചെറുവിരലിലും എലി കടിക്കുന്നത്.

ബൈക്കപകടത്തില്‍ ഇടതുകാലിന് പരുക്കേറ്റ രാജേഷിനെ ഒന്നര മാസം മുമ്പാണ് ആശുപത്രിയിലെ പതിനഞ്ചാം വാര്‍ഡില്‍ പ്രവേശിപ്പിക്കുന്നത്.

Top