തൃശൂരില്‍ എലിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

dead-body

തൃശൂര്‍: എലിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരുമനയൂര്‍ പെരുമ്പള്ളി കോളനി ആളത്ത് ഉണ്ണികൃഷ്ണന്‍ (55) ആണ് മരിച്ചത്.

അതേസമയം, എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരുടെ എണ്ണം കൂടി വരുകയാണ്. ആശുപത്രികളില്‍ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി കൂടിയിട്ടും ആരോഗ്യവകുപ്പ് ഇതൊന്നും കണ്ട മട്ടില്ല. ചില ആശുപത്രിയികളില്‍ ഡോക്ടര്‍മാരുടെ അഭാവവും പ്രതിസന്ധി ആകുന്നുണ്ട്.

എറണാകുളം ജില്ലയിലെ പല മേഖലകളിലും പ്രതിരോധ മരുന്നുകള്‍ എത്തിയിട്ടില്ല. പ്രതിരോധമരുന്നുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് എറണാകുളത്ത് വെള്ളപ്പൊക്കം രൂക്ഷമായ ആലുവ, ഏലൂര്‍ മേഖലകളിലെ ഉള്‍പ്രദേശങ്ങളില്‍ ഉള്ളവര്‍ പനിപേടിയിലാണ്. ശുചീകരണത്തിന് ആവശ്യമായ ബ്ലീച്ചിംഗ് പൗഡറ് പോലും ലഭ്യമാകാത്തതിനാല്‍ വൃത്തിഹീനമായ അന്തരീക്ഷം വലിയ ആരോഗ്യഭീഷണിയും ഉയര്‍ത്തുകയാണ്.

Top