‘രാത്രിമഴ മനസ്സില്‍ പെയ്യുന്നു’; പോര്‍ക്കളം ചിത്രത്തിലെ പ്രണയാര്‍ദ്ര ഗാനം കാണാം

മൂഹത്തിലെ കുഞ്ഞു മനുഷ്യരുടെ ജീവിതം വളരെ നിഷ്‌കളങ്കതയോടെ പറയുന്ന ഒരു മലയാള ചിത്രമാണ് പോര്‍ക്കളം.നമ്മള്‍ കുള്ളന്മാര്‍ എന്ന് വിളിച്ച് പരിഹസിക്കുന്ന അവരുടെ ജീവിത പ്രശ്‌നങ്ങളും കളങ്കമില്ലാത്ത പ്രണയവുമെല്ലാം കോര്‍ത്തിണക്കിയ ഒരു ത്രില്ലര്‍ ചിത്രം.

ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘രാത്രിമഴ മനസ്സില്‍ പെയ്യുന്നു’ എന്ന പ്രണയാര്‍ദ്രമായ ഗാനം ആലപിച്ചിരിക്കുന്നത് വിധു പ്രതാപും മൃദുല വാര്യരും ചേര്‍ന്നാണ്. അഡ്വ സുധാംസുവിന്റെ വരികള്‍ക്ക് സുനില്‍ പള്ളിപ്പുറമാണ് ഈണം പകര്‍ന്നിരിക്കുന്നത്‌.

പൊക്കം കുറഞ്ഞ കുഞ്ഞന്മാര്‍ താമസിക്കന്ന ഒരു ദേശത്തെ ചുറ്റിപറ്റിയാണ് കഥ പുരോഗമിക്കുന്നത്. കിരണ്‍ എന്ന പുതുമുഖമാണ് ചിത്രത്തിലെ നായകന്‍. പ്രേം എന്ന കഥാപാത്രത്തെയാണ് കിരണ്‍ അവതരിപ്പിക്കുന്നത്. കുഞ്ഞനായ പ്രേമിന്റെ പ്രണയവും പിന്നീട് ഉണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളുമാണ് ചിത്രം പറയുന്നത്.

ഛോട്ട വിപിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖം വര്‍ഷയാണ് നായിക. കിരണിനെ കൂടാതെ പതിനൊന്ന് കുഞ്ഞന്മാരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ആലപ്പി ഫിലിംസിന്റെ ബാനറില്‍ വി എന്‍ ബാബു, ഒ വി വക്കച്ചന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സന്തോഷ് കീഴാറ്റൂര്‍, രതീഷ് പ്രദീപ്, ചെമ്പില്‍ അശോകന്‍, വി കെ ബാബു, കോട്ടയം പുരുഷു, കെ ടി എസ് പടന്നയില്‍, അംബിക മോഹന്‍, നീന കുറുപ്പ്, കാവ്യ, അന്‍സു മരിയ, എയ്ഞ്ചല്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരപ്പിക്കുന്നത്.

Top