തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം അനുസരിച്ചാണ് ഇത്തവണ റേഷന്‍ വിതരണം നടത്തുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൂജ്യം, ഒന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്ക് നാളെ റേഷന്‍ വാങ്ങാം. ഏപ്രില്‍ രണ്ടിന് രണ്ട്, മൂന്ന് , ഏപ്രില്‍ മൂന്നിന് നാല്, അഞ്ച്, ഏപ്രില്‍ നാലിന് ആറ്, ഏഴ്, ഏപ്രില്‍ അഞ്ചിന് എട്ട്, ഒന്‍പത് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍ക്കു റേഷന്‍ വാങ്ങാം.
ഒരേസമയം അഞ്ചു പേരില്‍ കൂടുതല്‍ റേഷന്‍ കടകളിലെത്തരുത്. കോവിഡ് പരിഗണിച്ചു തെറ്റായ ഒരു സന്ദേശവും പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി അറിയിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. അവശ്യവസ്തുക്കള്‍ക്ക് വിലകൂട്ടി വില്‍ക്കുന്നത് വിജിലന്‍സും അന്വേഷിക്കും. വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും ഉണ്ടായാല്‍ അതിശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.